ഭരണനിർവ്വഹണം
മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിലുള്ള ഒരു സമ്പൂർണ്ണ സ്ഥാപനമാണ് ആലപ്പുഴ ഗവ. നേഴ്‌സിംഗ് കോളേജ്. മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിന്റേയും മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറേറ്റിന്റേയും കീഴിൽ ആലപ്പുഴ ഗവ. നേഴ്‌സിംഗ് കോളേജിന്റെ ഭരണത്തലവൻ പ്രിൻസിപ്പാളാണ്. കോളേജിന്റെ ഭരണച്ചുമതലയും അകത്തെ നടത്തിപ്പും പ്രിൻസിപ്പാളാണ് നിർവ്വഹിക്കുക. കോളേജ് ഭരണസംബന്ധമായ ചുമതലകളിൽ വൈസ് പ്രിൻസിപ്പാൾ, പ്രൊഫസർമാർ, ഓഫീസ് സ്റ്റാഫ് എന്നിവർ പ്രിൻസിപ്പാളിനെ സഹായിക്കുന്നു.
സ്ഥാപനത്തിന് പ്രത്യേക ഓഫീസും വരവുചെലവ് കണക്ക് സംവിധാനവും ഉണ്ട്. കൂടാതെ ഭരണസംബന്ധമായ നടത്തിപ്പിന് ഈ കോളേജിന്റെ സർക്കാർ നടപടിക്രമങ്ങളും നടപടികളും ജീവനക്കാരും പഠനസംബന്ധമായ ജോലികൾ, വരവുചെലവ് കണക്കുകൾ, ഔദ്യോഗികമായ കണക്കു പരിശോധന, വാങ്ങൽ എന്നിവ മാതൃകാപരമായി നന്നായി പ്രവർത്തിക്കുന്ന ഒരു ഓഫീസ് നടത്തുന്നു. പ്രിൻസിപ്പാളിന്റെ അധ്യക്ഷതയിൽ പഠനസംബന്ധമായും ഭരണസംബന്ധമായും ഉള്ള പ്രവർത്തണങ്ങൾ സുഗമമായി നടത്തുന്നതിന് പ്രതിമാസ അടിസ്ഥാനത്തിൽ പതിവ് യോഗങ്ങൾ നടത്തുന്നു.
പ്രിൻസിപ്പൽമാരുടെ പിന്തുടർച്ച പട്ടിക
- ഡോ. ശ്രീകുമാരി ഡി. (14/12/2006 – 28/07/2010)
- ഡോ. ജോളി ജോസ് (08/09/2010 – 10/05/2013)
- ഡോ. ബിൻസി ആർ. (07/06/2013 – 07/08/2019)
- പ്രൊഫ. വത്സ കെ. പണിക്കർ (07/08/2019 – 30/04/2020)
- ഡോ. ജൂലി ജോസഫ് (03/08/2020 – തുടരുന്നു)
അധ്യയന വിഭാഗത്തിന്റെ മറ്റു ചുമതലകൾ
- പി.റ്റി.എ. സെക്രട്ടറി – ശ്രീമതി. മിനിപി.ജെ.
- പി.റ്റി.എ. ട്രഷറർ – ഡോ.സ്‌റ്റെല്ലാ ജോസ്
- പൂർവ്വവിദ്യാർത്ഥി സമിതി ഉപദേശക – ശ്രീമതി. ദീപ പി.
- ജീവനക്കാരുടെ സെക്രട്ടറി – ശ്രീമതി. നിഷ ജേക്കബ്
- സ്ര്തീകളുടെ ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാർഡൻ- ഡോ.സ്വപ്ന കെ,ജി.
- പുരുഷന്മാരുടെ ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാർഡൻ-ശ്രീമതി. നിഷ ജേക്കബ്
- ബിരുദാനന്തര ബിരുദ കുട്ടികളുടെ ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാർഡൻ- ശ്രീമതി. അസ്മി എസ്.എസ്.
- വെഹിക്കിൾ ഓഫീസർ – ശ്രീമതി. പ്രിയ റ്റി.എസ്.
- എസ്.എൻ.എ. ഉപദേഷ്ടാവ് – ശ്രീമതി. ബിന്ദു പി.എസ്.
- കോളേജ് യൂണിയൻ ഉപദേഷ്ടാവ് – ശ്രീമതി. പ്രിയ റ്റി.എസ്.
- എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ – ശ്രീ. അനീസ് എ.