Government College of Nursing, Alappuzha

ചരിത്രം

ഗവൺമെന്റ് നേഴ്‌സിങ് കോളേജ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്താണ്. തിരുമല ദേവസ്വം ഗവൺമെന്റിന് നൽകിയ മെഡിക്കൽ കോളേജ് കാമ്പസ്സിലാണ് നഴ്‌സിങ്ങ് കോളേജിന്റെ പ്രവർത്തനം. 2006 ഡിസംബർ 4 നാണ് ഔദ്യോഗികമായ തുടക്കം. കോളേജിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 2007 ജനുവരി 21 നടന്നു. ഡോ.ശ്രീകുമാരി. ഡി. ആണ് കോളേജിന്റെ ആദ്യ പ്രിൻസിപ്പലായി ചുമതല നിർവഹിച്ചത്.

ബി.എസ്.സി നഴ്‌സിങ്ങിന്റെ ആദ്യ ബാച്ച് 60 നഴ്‌സിംഗ് വിദ്യാർത്ഥികളോടൊപ്പം 2007 ജനുവരി 23 ന് ആരംഭിച്ചു. ഒരു അദ്ധ്യയന വർഷത്തിൽ കോളേജിൽ 4 ബാച്ച് ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാർത്ഥികളും ഒരു കൂട്ടം സന്നദ്ധ സേവനം ചെയ്യുന്ന ബി.എസ്.സി നഴ്‌സിങ്ങ് വിദ്യാർത്ഥികളും ഉണ്ടാകും.

ദർശന ദൗത്യം

നഴ്‌സിംഗ് ഒരു കലയും ശാസ്ര്തവുമാണ് എന്ന നിലയിലാണ് ഗവ. ആലപ്പുഴ നേഴ്‌സിങ്ങ് കോളേജിലെ അദ്ധ്യാപകർ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത്. വിദ്യാർത്ഥികൾക്ക് വ്യക്തിഗത പഠനാവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ വിമർശനാത്മക ചിന്ത, സ്വതന്ത്ര അന്വേഷണം, വിഭവ സമൃദ്ധി, പരസ്പര ബന്ധങ്ങൾ, ആശയ വിനിമയവും വ്യകതിപരവും തൊഴിൽപരവുമായ ജീവിത മേലകളിൽ മികവ് പുലർത്തനുള്ള അവസരങ്ങൾ എന്നിവ പ്രദാനം ചെയ്യുന്നു. വിദ്യാർത്ഥികളുടെ നിരന്തരവും സമഗ്രവുമായ വികസനത്തിന്റെ ആവശ്യകത അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വേണ്ടതായ പരിശീലനം നൽകുന്നു.

ലക്ഷ്യങ്ങൾ

  • പ്രതിബദ്ധതയോടും അനുഭാവത്തോടും കൂടി രോഗികൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിന് വിദഗ്ദ്ധരായ നഴ്‌സുമാരെ തയ്യാറാക്കുക.
  • ആരോഗ്യ പരിപാലന വിതരണ സംവിധാനത്തിന്റെ വിവിധ തലങ്ങളിൽ സേവനം നൽകാൻ വിദഗ്ദ്ധരായ നഴ്‌സുമാരെ പരിശീലിപ്പിക്കുക.
  • തൊഴിലിന്റെ അന്തസ്സ് ഉയർത്തിക്കാട്ടുന്നതിനൊപ്പം ഒരു ഉത്തമ പൗരനായി തൊഴിലിലെ ഭാവി അംഗം എന്ന നിലയിലും നഴ്‌സുമാരെ വാർത്തെടുക്കുക.

പ്രിൻസിപ്പലിന്റെ സന്ദേശം

പ്രൊഫസർ സുലേഖ എ ടി

പ്രിൻസിപ്പാൾ

ആലപ്പുഴ ഗവ. നേഴ്‌സിംഗ് കോളേജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നിങ്ങളുമായി സംവദിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

2006 ൽ പ്രവർത്തനം ആരംഭിച്ച ഈ നേഴ്‌സിംഗ് കോളേജ് ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യപരിപാലന രംഗത്തെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനായി ബിരുദ-ബിരുദാനന്തര തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അദ്ധ്യാപകർ ശ്രമിക്കുന്നു. ഗവൺമെന്റ് വിവിധ ആരോഗ്യ പരിരക്ഷാക്രമീകരണങ്ങളിൽ കക്ഷികൾക്ക് സമഗ്രമായ ഗുണനിലവാരമുള്ള പരിചരണം നൽകുന്നതിന് പ്രതിജ്ഞാബദ്ധരായ നഴ്‌സിംഗ് പ്രൊഫഷണലുകളുടെ ഒരു പുതിയ വിഭാഗം തയ്യാറാക്കാൻ ഞങ്ങളുടെ നഴ്‌സിങ്ങ് കോളേജ് വിഭാവനം ചെയ്യുന്നു.

ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജ്

സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ കോളേജാണ് ടി.ഡി മെഡിക്കൽ കോളേജ്. ഈ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് വണ്ടാനം എന്ന നഗര ഹൃദയത്തിലാണ്. ദക്ഷിണേന്ത്യൻസംസ്ഥാനങ്ങളിൽ പ്രമുമായ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ നഗരത്തിൽ നിന്ന് 9 കി.മീ തെക്ക്, ദേശീയപാത നമ്പർ 47 ന് അഭിമുമായി കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ടി.ഡി എന്നാൽ തിരുമല ദേവസ്വം എന്നാണ്. സംസ്‌കൃതാർത്ഥ പ്രകാരം ഇത് തിരുമല പ്രഭുവിന്റേതാണ്. ഈ മെഡിക്കൽ കോളേജ് 1963 ൽ ആലപ്പുഴയിലെ അനന്തനാരായണപുരത്തെ തിരുമല ദേവസ്വം ക്ഷേത്രത്തിന്റെ രക്ഷാകർതൃത്വത്തിൽ

ആരംഭിച്ചു. 1963 ആഗസ്റ്റിൽ 50 വിദ്യാർത്ഥികളുമായിഎം.ബി.ബി.എസ്സിന്റെആദ്യ ബാച്ച്ആരംഭിച്ചു.

ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി

ആധുനിക വൈദ്യശാസ്ര്തത്തിലെ എല്ലാ മേലകളിലുമുള്ള മികവിന്റെ കേന്ദ്രമാണ് ടി.ഡി മെഡിക്കൽ കോളേജ്. കേരളത്തിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന, 1033 കിടക്കകളുള്ള ഒരു തൃതീയ പരിചരണ ആശുപത്രിയാണ് ഇത്. ഗവൺമെന്റ് നേഴ്‌സിംഗ് കോളേജിന്റെ രക്ഷാകർതൃ ആശുപത്രിയും കൂടിയാണ് ടി.ഡി മെഡിക്കൽ കോളേജ്. സമൂഹത്തെ സേവിക്കാൻ പാകത്തിന് ശക്തമായ പഠനാടിത്തറയോടുകൂടിയും മികച്ച സാങ്കേതിക വൈദഗ്ധ്യവും ഉള്ള നഴ്‌സിങ്ങ് വൈശിഷ്ട്യം നിർമ്മിച്ചെടിക്കുന്നതിന് ആവശ്യമായ ചികിത്സാലയ സ്ഥലം എല്ലാവിധത്തിലും പൂർണമായി സജ്ജീകരിച്ചിരിക്കുന്നു.