Government College of Nursing, Alappuzha

സംഘടനകൾ

അദ്ധ്യാപകരക്ഷാകർതൃ സംഘടന

മാതാപിതാക്കൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ നല്ല ബന്ധം വളർത്തിയെടുക്കാനും പ്രോത്‌സാഹിപ്പിക്കാനും കോളേജിന്റെ സുഗമമായ പ്രവർത്തനത്തിനും പുരോഗതിക്കും നല്ല അച്ചടക്കവും ഉയർന്ന അക്കാദമിക് നിലവാരവും നിലനിർത്തുന്നതിനും അംഗങ്ങളിൽ അതീവ താൽപര്യം സൃഷ്ടിക്കുന്നതിനുമാണ് അദ്ധ്യാപകരക്ഷാകർതൃ സംഘടന പ്രവർത്തിക്കുന്നത്. കോളേജിലെ എല്ലാ വിദ്യാർത്ഥികളുടേയും മാതാപിതാക്കൾ ഈ സംഘടനയിൽ അംഗങ്ങളാണ്. കോളേജിന്റെ എല്ലാ പരിശ്രമങ്ങൾക്കും അദ്ധ്യാപകരക്ഷാകർതൃ സംഘടന പിന്തുണയും പ്രോത്‌സാഹനവും നൽകുന്നു.

ട്രയിൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ

ട്രെയിൻ‌ഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി‌എൻ‌ഐ) ഇന്ത്യയിലെ നഴ്സുമാർക്കായുള്ള ദേശീയ തലത്തിലുള്ള സംഘടനയാണിത്. നഴ്സിംഗ് തൊഴിലിന്റെ അന്തസ്സും ബഹുമാനവും ഉയർത്തിപ്പിടിക്കുന്നതിനായി 1908 ലാണ് അസോസിയേഷൻ ആരംഭിച്ചത്. അധ്യാപകരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുമാണ് ഈ സംഘടനയിലെ അംഗങ്ങൾ. ടിഎൻ‌ഐ യൂണിറ്റ്, സോണൽ, സംസ്ഥാന, ദേശീയ തലത്തിലുള്ള സമ്മേളനം നടത്തുന്നു.

കേരള സർക്കാർ കൊളീജിയറ്റ് നഴ്സിംഗ് അധ്യാപക സംഘടന (കെജിസിഎൻടിഎ)

നഴ്സിംഗ് തൊഴിലിന്റെ നിലവാരം പുലർത്തുന്നതിനും അംഗങ്ങളുടെ മനോവീര്യം മറ്റ് തൊഴിലുകളുമായി തുല്യമായി നിലനിർത്തുന്നതിനും ഈ സംഘടന അതിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നു.

സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (എസ്എൻഎ)

ദേശീയ തലത്തിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ പ്രൊഫഷണൽ സംഘടനയാണ് എസ്എൻ‌എ. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി വൈവിധ്യമാർന്ന പ്രൊഫഷണൽ, സാമൂഹിക, സാംസ്കാരിക, വിനോദ പ്രവർത്തനങ്ങൾ നടത്തുന്നു.

കേരള ബി.എസ്.സി. നഴ്സിംഗ് സ്റ്റുഡന്റ്സ് അസോസിയേഷൻ

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെ ബി‌.എസ്‌.സി. നഴ്സിംഗ് വിദ്യാർത്ഥികളുടെ സംസ്ഥാനതല സംഘടനയാണ്‌ കെ‌ബി‌എൻ‌എസ്‌എ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ നഴ്സിംഗ് കോളേജുകളിലെ ബി‌.എസ്‌.സി. നഴ്സിംഗ്  വിദ്യാർത്ഥികളും അസോസിയേഷനിൽ അംഗങ്ങളായിരിക്കും. വിദ്യാർത്ഥികൾക്കിടയിൽ ഒരു സഹകരണ മനോഭാവം വളർത്തുന്നതിനും തൊഴിലിന്റെ അന്തസ്സും ബഹുമാനവും ഉയർത്തിപ്പിടിക്കുകയുമാണ് സംഘടന ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ, വാർഷിക സമ്മേളനങ്ങൾ, ഇന്റർ കൊളീജിയറ്റ് മീറ്റുകൾ എന്നിവ സംഘടിപ്പിക്കുകയും വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായി അവാർഡ് / സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

കേരള നഴ്സിംഗ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ (കെഎൻപിജിഎ)

മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിനു കീഴിലുള്ള കേരളത്തിലെ സർക്കാർ നേഴ്‌സിംഗ് കോളേജുകളിൽ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ സംസ്ഥാനതല സംഘടനയാണ് കെ.എൻ.പി.ജി.എ.. 2014 ലാണ് ഇത് സ്ഥാപിതമായത്. കെ.എൻ.പി.ജി.എ. യ്ക്ക് മുൻപ് പി.ജി.എൻ.എസ്. എന്നറിയപ്പെട്ടിരുന്നു. അംഗങ്ങളിൽ ഒരു സഹകരണ മനോഭാവവും പ്രൊഫഷണൽ ഉത്‌സാഹവും വളർത്തുകയാണ് സംഘടന ലക്ഷ്യമിടുന്നത്. തുടർച്ചയായ നേഴ്‌സിംഗ് വിദ്യാഭ്യാസം, വർക്ക് ഷോപ്പുകൾ, എം.എസ്.സി. നേഴ്‌സിംഗ് മാതൃകാ എൻട്രൻസ് പ്രവേശന പരീക്ഷ തുടങ്ങി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ കെ.എൻ.പി.ജി.എ. നടത്തുന്നു.

വിദ്യാർത്ഥി യൂണിയൻ

കേരള ആരോഗ്യ ശാസ്ര്ത സർവ്വകലാശാലയുടെ കീഴിലാണ് വിദ്യാർത്ഥി യൂണിയൻ പ്രവർത്തിക്കുന്നത്. കോളേജിൽ വിദ്യാർത്ഥിയൂണിയന്റേയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേയും നേതൃത്വത്തിൽ കോളേജ് ദിനം, കലാ-കായിക ദിനങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പാഠ്യപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.

പൂർവ്വവിദ്യാർത്ഥി സംഘടന

ഈ കോളേജിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികളെ പൂർവ്വവിദ്യാർത്ഥി സംഘടനയിൽ അംഗങ്ങളാക്കുന്നു. വിദ്യാഭ്യാസ ക്ലാസ്സുകൾ, വർഷിക സമ്മേളനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സംഘടന നടത്തുന്നു.

ദേശീയ സേവന പദ്ധതി (എൻ.എസ്.എസ്.)

കോളേജിലെ ദേശീയ സേവന പദ്ധതി 2015 ൽ കേരള ആരോഗ്യ ശാസ്ര്ത സർവ്വകലാശാലയുടെ കീഴിൽ ആരംഭിച്ചു. ദേശീയ സേവന പദ്ധതിയിലുള്ള വിദ്യാർത്ഥികൾ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നു. ഈ പദ്ധതിയുടെ മേൽ നോട്ടത്തിൽ ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനങ്ങൾ, ആരോഗ്യ ക്യാമ്പുകൾ, സർവേകൾ, വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ എന്നിവ ആഘോഷിക്കുന്നു. ദേശീയ സേവന പദ്ധതിയിലുള്ള അംഗങ്ങൾ കോളേജ് ഹോസ്റ്റലിന്റെ അങ്കണത്തിൽ പച്ചക്കറിത്തോട്ട പദ്ധതി ആരംഭിച്ചു. അത് വിജയിച്ചു.