Government College of Nursing, Alappuzha

സമിതികൾ

പാഠ്യപദ്ധതി സമിതി

പാഠ്യപദ്ധതിസമിതി വർഷം തോറും വിദ്യാർത്ഥികളുടെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളുടേയും മൊത്തത്തിലുള്ള ആസൂത്രണം ഏറ്റെടുക്കുന്നു. അതിൽ തിയറി ക്ലാസ്സുകൾ, ക്ലിനിക്കൽ പോസ്റ്റിംഗ്, നിരീക്ഷണ സന്ദർശനങ്ങൾ, സെഷണൽ പരീക്ഷകൾ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നു. പ്രിൻസിപ്പാളും അദ്ധ്യയന വിഭാഗക്കാരും അടങ്ങുന്നതാണ് സമിതി.

ഗ്രന്ഥശാലാ സമിതി

എല്ലാ വിവര സ്രോതസ്സുകളിലേക്കും തുല്യമായ പ്രവേശനം പ്രോത്സാഹിപ്പിക്കുകയാണ് ഗ്രന്ഥശാലാ സമിതി ലക്ഷ്യമിടുന്നത്. അതിന് ആവശ്യമായ പുസ്തകങ്ങൾ ശുപാർശ ചെയ്യുന്നതിനും തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും ഗ്രന്ഥശാലാ സമിതിക്ക് ഉത്തരവാദിത്തമുണ്ട്. ഗ്രന്ഥശാലാ മേധാവി, അദ്ധ്യയന വിഭാഗം, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് സമിതി.

കോളേജ് വികസന സമിതി

ഗുണനിലവാരമുള്ള ഉപജീവനവും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതാണ് കോളേജ് വികസന സമിതി. അക്കാദമിക് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും, അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, അവയെ അടിസ്ഥാനമാക്കിയുള്ള പഠന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ഉള്ള പ്രധാന മേലകളിൽ നിർദേശങ്ങളും ശുപാർശകളും കൈമാറുന്നു . ഈ സമിതി വിവിധ വകുപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ ശേരിക്കുകയും നിർദേശങ്ങൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുന്നു.

റാഗിംഗ് വിരുദ്ധ സമിതി

കലാലയത്തിനുള്ളിൽ റാഗിംഗ് നിരോധിച്ചിരിക്കുന്നു. കൂടാതെ ആന്റി റാഗിംഗ് സമിതി കലാലയത്തിനുള്ളിൽ സജീവമാണ്. പ്രിൻസിപ്പാൾ, ചെയർപേഴ്‌സൺ, പ്രൊഫസർമാർ, എല്ലാ അദ്ധ്യയന വിഭാഗക്കാരും സമിതിയിലെ അംഗങ്ങളാണ്. പ്രവേശന സമയത്ത് തന്നെ ആന്റി റാഗിംഗ് സംബന്ധിച്ച് എല്ലാ വിദ്യാർത്ഥികളിൽ നിന്നും എല്ലാ വർഷവും സത്യവാങ്മൂലം വാങ്ങുന്നു. ആന്റി റാഗിംഗ് ക്ലാസ്സുകൾ എല്ലാ വിദ്യാർത്ഥികൾക്കും കേരള ലീഗൽ സർവീസ് അതോറിറ്റിയും പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും നൽകുന്നു.

കോളേജിലും ഹോസ്റ്റലിലും റാഗിംഗ് വിരുദ്ധ സ്‌ക്വാഡ് ഉണ്ട്. കോളേജിലും ഹോസ്റ്റലിലും റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാ അദ്ധ്യയന വിഭാഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. അസിസ്റ്റന്റ് വാർഡൻ, വീട്ടുജോലിക്കാർ, ഹോസ്റ്റൽ സെക്രട്ടറി, മെസ് സെക്രട്ടറി, ക്ലാസ്സ് പ്രതിനിധികൾ എന്നിവർക്കാണ് റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങളുടെ ചുമതല.

അച്ചടക്ക സമിതി

പഠനത്തിൻ അനുയോജ്യമായ ഒരു അന്തരീക്ഷം കലാലയത്തിൽ ഉറപ്പാക്കാനുള്ള ചുമതല അച്ചടക്ക സമിതിക്കാണ്. എല്ലാ അദ്ധ്യയന വിഭാഗക്കാരും വിദ്യാർത്ഥി പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു.

ഗവേഷണ സമിതിയും നൈതിക സമിതിയും

വിദ്യാർത്ഥികളിൽ അടിസ്ഥാന സൗകര്യങ്ങൾ വളർത്തിയെടുക്കുന്നതിനും നൈതിക സമിതിക്ക് ഉത്തരവാദിത്തമുണ്ട്. അങ്ങനെ അവരെ നല്ല നഴ്‌സിംഗ് ഉദ്യോഗസ്ഥരാക്കുകയും അതിലുപരി മികച്ച മനുഷ്യരാക്കുകയും ചെയ്യുന്നു.

നഴ്സിംഗ് അദ്ധ്യയന വിഭാഗ വികസന വിദ്യാഭ്യാസ സെൽ

ഈ കോളേജിലെ അദ്ധ്യയന വിഭാഗത്തിന് വിവിധ വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങളും ഗവേഷണ അവതരണങ്ങളും ഈ കോളേജിലും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപക വികസന പരിപാടികൾ എല്ലാ മാസവും നടത്തുന്നു. ആരോഗ്യ പ്രവർത്തന രംഗത്തേയും അനുബന്ധ മേലകളിലേയും സമീപകാല മുന്നേറ്റങ്ങളുമായി അധ്യയനവിഭാഗക്കാരുടെ അറിവ് നിരന്തരം വർദ്ധിപ്പിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം.