കോഴ്സുകൾ
ബി.എസ്.സി. നേഴ്സിംഗ്
കോഴ്‌സിന്റെ കാലാവധി – നാല് വർഷവും ഒരു വർഷത്തെ നിർബന്ധിത നേഴ്‌സിംഗ് സേവനവും
വാർഷിക പ്രവേശനം – 80 സീറ്റും പി.എം.എസ്.എസ്. പദ്ധതിയിൽ ജമ്മുകാശ്മീർ വിദ്യാർത്ഥികൾക്കായി 8 സീറ്റും

യോഗ്യത
- പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 17 വയസ്സ്.
- ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതകൾ ഇനിപ്പറയുന്നവയാണ്
- ഹയർ സെക്കന്ററി സ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ (12 വർഷത്തെ കോഴ്‌സ്), അല്ലെങ്കിൽ സീനിയർ സ്‌കൂൾ
- സർട്ടിഫിക്കറ്റ് പരീക്ഷ (10+2), പ്രീ-ഡിഗ്രി പരീക്ഷ (10+2), അല്ലെങ്കിൽ 12 വർഷത്തിന് തുല്യമായത്.
- സയൻസ് (ഫിസിക്‌സ്, കെമസ്ട്രി, ബയോളജി), ഇംഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടുകൂടി ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്‌സിറ്റിയിൽ നിന്നോ ഉള്ള സ്‌കൂൾ വിദ്യാഭ്യാസം (ഐ.എൻ.സി. മാനദണ്ഡമനുസരിച്ച്)
- വിദ്യാർത്ഥിക്ക് വൈദ്യശാസ്ര്തപരമായി ശാരീരികക്ഷമത ഉണ്ടായിരിക്കണം.
പ്രവേശനം
ലാൽ ബഹദൂർ ശാസ്ര്തി ശാസ്ര്ത-സാങ്കേതിക സ്ഥാപനമാണ് കോളേജിലേക്കുള്ള പ്രവേശനം നടത്തുന്നത്. സർക്കാർ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയണ് പ്രവേശനം. വിശദവിവരങ്ങൾക്ക് www.lbscentre.in സന്ദർശിക്കുക.
പാഠ്യപദ്ധതി
2016-17 പ്രവേശനം മുതൽ ഡൗൺലോഡ്
എം.എസ്.സി. നേഴ്സിംഗ്
കോഴ്‌സിന്റെ കാലാവധി – 2 വർഷം
വാർഷിക പ്രവേശനം – 24
കോഴ്‌സ് പൂർത്തിയാക്കുമ്പോൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ആവശ്യങ്ങളുടേയും ഉത്തരവുകളുടേയും അടിസ്ഥാനത്തിൽ സംസ്ഥാനത്തിലെ ഏതെങ്കിലും ഒരു സർക്കാർ നേഴ്‌സിംഗ് കോളേജിൽ ജൂനിയർ ലക്ചററായി പ്രവർത്തിക്കനുള്ള അവസരം ലഭ്യമാണ്.

സ്പെഷ്യാലിറ്റികൾ
- ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി നേഴ്സിംഗ്
- ചൈൽഡ് ഹെൽത്ത് നേഴ്സിംഗ്
- മെഡിക്കൽ സർജിക്കൽ നേഴ്സിംഗ് (സബ് സ്പെഷ്യാലിറ്റി – ക്രിട്ടിക്കൽ കെയർ നേഴ്സിംഗ്)
- കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ്
- മെന്റൽ ഹെൽത്ത് നഴ്സിംഗ്
വാർഷിക പ്രവേശനം
- ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി നേഴ്സിംഗ്-5
- ചൈൽഡ് ഹെൽത്ത് നേഴ്സിംഗ്-5
- മെഡിക്കൽ സർജിക്കൽ നേഴ്സിംഗ് (സബ് സ്പെഷ്യാലിറ്റി – ക്രിട്ടിക്കൽ കെയർ നേഴ്സിംഗ്)-5
- കമ്മ്യൂണിറ്റി ഹെൽത്ത് നേഴ്സിംഗ്-5
- മെന്റൽ ഹെൽത്ത് നഴ്സിംഗ്-8
യോഗ്യത
- വിദ്യാർത്ഥി കേരള നേഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്റ്റർ ചെയ്ത് നേഴ്‌സോ മിഡ്‌വൈഫോ ആയിരിക്കണം.
- ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതകൾ നേഴ്‌സിംഗ്- (ബി.എസ്.സി. നേഴ്‌സിംഗ്/ബി.എസ്.സി. ഹോണേഴ്‌സ് നേഴ്‌സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്സ്സിംഗ്), കുറഞ്ഞത് 55% മാർക്ക്, ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നും നേടിയിരിക്കണം.
- ബേസിക് ബി.എസ്.സി. നേഴ്‌സിംഗിനുശേഷം കുറഞ്ഞത് ഒരു വർഷത്തെ പരിചയം. നാലു വർഷത്തെ ബി.എസ്.സി. വിജയകരമായി പൂർത്തിയാക്കിയ ശേഷം ഒരു വർഷം നിർബന്ധിത നേഴ്‌സിംഗ് സേവനം / ഇന്റേൺഷിപ്പ് നേഴ്‌സിംഗിനെ ഒരു വർഷത്തെ പരിചയമായി കണക്കാക്കാം.
- പതിവ് പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്‌സിംഗിന് മുമ്പോ ശേഷമോ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
- വിദ്യാർത്ഥിക്ക് വൈദ്യശാസ്ര്തപരമായി ശാരീരികക്ഷമത ഉണ്ടായിരിക്കണം.
പ്രവേശനം
കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണറാണ് എം.എസ്.സി. നേഴ്‌സിംഗിന് കോളേജിൽ പ്രവേശനം നൽകുന്നത്. സർക്കാർ മാനദണ്ഡമനുസരിച്ച് സി.ഇ.ഇ. തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വിശദവിവരങ്ങൾക്ക് www.cee-kerala.org സന്ദർശിക്കുക.
പി.എച്ച്.ഡി. നേഴ്സിംഗ്
കേരള ആരോഗ്യ സർവ്വകലാശാലയുടെ കീഴിൽ കോളേജിന് പി.എച്ച്.ഡി. കേന്ദ്രമായിഅംഗീകാരം ലഭിച്ചിട്ടുണ്ട്. 2020 മുതൽ വിദ്യാർത്ഥികൾ സ്‌കോളർഷിപ്പോടെ അംഗമാകുന്നു.
